സര്‍ക്കാരിന്റെ പ്രതിച്ഛായ മങ്ങി: ആര്യാടന്‍

കൊച്ചി| WEBDUNIA|
PRO
PRO
സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. എല്ലാവരും ഒരുമിച്ച് നിന്നാല്‍ ഇത് പരിഹരിക്കാം. ഘടകകക്ഷികളുമായി പ്രശ്‌നങ്ങളില്ലെന്നും പാര്‍ലമെന്റ് സീറ്റ് യുഡിഎഫ് ആണ് തീരുമാനിക്കുകയെന്നും ആര്യാടന്‍ കൊച്ചിയില്‍ പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടാല്‍ മാത്രമേ താന്‍ സംതൃപ്തനാകൂവെന്ന് ധനമന്ത്രി കെ എം മാണി നേരത്തെ പറഞ്ഞിരുന്നു.

പാര്‍ട്ടിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മികച്ച വിജയ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഘടകക്ഷികളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകണമെന്നും മാണി ആവശ്യപ്പെട്ടു. ഇങ്ങനെ പോയാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെടുമെന്ന് കെ മുരളീധരനും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :