തിരുവനന്തപുരം|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് ഗായകന്‍ കെ ജെ യേശുദാസ്.
ജന്മനാ കേള്‍വിശക്തി ഇല്ലാത്ത കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താനുള്ള പദ്ധതിയുമായി ബന്ധപ്പെട്ടാണ് വിമര്‍ശനം. ശസ്ത്രക്രിയയ്ക്കായി പണം നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന് യേശുദാസ് ചൂണ്ടിക്കാട്ടി.
യേശുദാസിന്റെ നേതൃത്വത്തിലുള്ള സംഘടനയും സര്‍ക്കാരും സംയുക്തമായി ശസ്ത്രക്രിയകള്‍ നടത്താനായിരുന്നു തീരുമാനം. 200 കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താമെന്നായിരുന്നു പദ്ധതി. എന്നാല്‍ പത്തില്‍ താഴെ മാത്രം ശസ്ത്രക്രിയകളാണ് ഇതുവരെ നടന്നതെന്ന് യേശുദാസ് പറഞ്ഞു. തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല എന്ന നയമാണ് സര്‍ക്കാരിന്റേത് എന്ന് യേശുദാസ് കുറ്റപ്പെടുത്തി.
ഇടതു സര്‍ക്കാരിന്റെ കാലത്ത് ഇതിനായി അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ നിലവിലെ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ഒരു വര്‍ഷമായിട്ടും പാലിക്കപ്പെട്ടിട്ടില്ലെന്ന് യേശുദാസ് പറഞ്ഞു.