അജിത് പവാറിന്റെ രാജി അംഗീകരിച്ചു

മുംബൈ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PTI
ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ രാജി എന്‍ സി പി അംഗീകരിച്ചു. മുംബൈയില്‍ നടന്ന എന്‍ സി പി നിയമ സഭാകക്ഷി യോഗത്തിലാണ് രാജി അംഗീകരിച്ചത്. മറ്റു മന്ത്രിമാരുടെ രാജി തള്ളുകയും ചെയ്തു.

പുതിയ ഉപമുഖ്യമന്ത്രിയെ തീരുമാനിച്ചില്ല. അജിത് പവാറിന്റെ വകുപ്പുകള്‍ ആര്‍ക്കൊക്കെ നല്‍കുമെന്നതിനും തീരുമാനമായില്ല. അഴിമതിയെക്കുറിച്ച് ധവളപത്രം ഇറക്കണമെന്നും യോഗം തീരുമാനിച്ചു.

2000 മുതല്‍ 2009വരെ ജലസേചന മന്ത്രിയായിരിക്കേ വിവിധ പദ്ധതികള്‍ക്കു നിയമങ്ങള്‍ പാലിക്കാതെയും അമിത തുക അനുവദിച്ചും കരാര്‍ നല്‍കിയതില്‍ പതിനായിരക്കണക്കിന് കോടി രൂപയുടെ അഴിമതിയുണ്ടെന്ന അരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ശരദ് പവാറിന്റെ അനന്തരവന്‍കൂടിയായ അജിത് മന്ത്രിസഭയില്‍ നിന്നും രാജിവച്ചത്.

രാജി പിന്‍വലിക്കണമെന്ന് എന്‍ സി പി നിയമസഭാകക്ഷിയോഗം ഉപമുഖ്യമന്ത്രി അജിത് പവാറിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പവാര്‍ തയാറായിരുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :