ഹോളിവുഡ് ഗായകനും ഓസ്‌കര്‍ ജേതാവുമായ ആന്‍ഡി വില്യംസ് (84) അന്തരിച്ചു. മൂത്രാശയ കാന്‍സറിനെ തുടര്‍ന്ന് ബ്രാന്‍സണിലെ വസതിയിലായിരുന്നു അന്ത്യം. 'ബ്രേക്ക്‌ഫാസ്‌റ്റ് അറ്റ് ടിഫാനി' എന്ന ചിത്രത്തിലെ ഓസ്‌കര്‍ പുരസ്‌കാരം നേടിയ 'മൂണ്‍ റിവര്‍' എന്ന ഗാനത്തോടെയാണ് വില്യംസ് പ്രശസ്‌തനായത്.
1962 ല്‍ ആന്‍ഡി വില്യംസ് ഷോയ്‌ക്ക് തുടക്കമിട്ട ഇദ്ദേഹത്തിന് ലോകമെങ്ങും ആരാധകരുണ്ട്. മൂന്നു തവണ എമ്മി പുരസ്‌കാരവും നേടിയിട്ടുണ്ട്. വില്യംസിന്റെ ശബ്‌ദത്തെ 'ദേശീയ സമ്പത്ത്' എന്നാണ് പ്രസിഡന്റ് റൊണാള്‍ഡ് റീഗണ്‍ വിശേഷിപ്പിച്ചിരുന്നത്.
2011 നവംബറിലാണ് ആന്‍ഡി തന്റെ രോഗത്തെക്കുറിച്ച് ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തിയത്. രോഗബാധിതനായിരുന്നിട്ടും തന്റെ മൂണ്‍ റിവര്‍ തീയേറ്ററില്‍ ദിവസം രണ്ടു തവണ ആരാധകര്‍ക്കായി തന്റെ മധുര ശബ്ദമുതിര്‍ത്തു.