സരിതയുടെ മൊഴി എടുക്കാനുള്ള അപേക്ഷ കോടതി 26 ലേക്ക് മാറ്റി
കൊച്ചി|
WEBDUNIA|
Last Modified ചൊവ്വ, 23 ജൂലൈ 2013 (12:38 IST)
PRO
സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായര്‍ കോടതിയില്‍ നല്‍കിയ രഹസ്യമൊഴി രേഖാമൂലം എഴുതിവാങ്ങാന്‍ അനുവദിക്കണമെന്ന അഭിഭാഷകന്‍ ഫെന്നി ബാലകൃഷ്ണന്റെ അപേക്ഷ കോടതി 26 ലേക്ക് മാറ്റി.
പൊലീസിന്റെ നിലപാട് ആരായാന്‍ വേണ്ടിയാണ് സാമ്പത്തിക കുറ്റകൃത്യക്കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതി അപേക്ഷ മാറ്റിവച്ചത്. 25 വരെയാണ് സരിതയുടെ റിമാന്‍ഡ് കാലാവധി. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായ ശേഷമെ മൊഴി എഴുതിവാങ്ങാനുള്ള അപേക്ഷ കോടതി പരിഗണിക്കൂ.
സരിത എസ് നായര്‍ കഴിഞ്ഞയാഴ്ചയാണ് കൊച്ചിയിലെ പ്രത്യേക കോടതിയിലെ മജിസ്‌ട്രേട്ടിന് മുന്നില്‍ രഹസ്യ മൊഴിനല്‍കിയത്. വെളിപ്പെടുത്തിയ കാര്യങ്ങള്‍ എഴുതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.
സരിതയെ പൊലീസ് മറ്റൊരു കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയതാണ് കഴിഞ്ഞ ദിവസം അവരുടെ മൊഴിയെടുക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാക്കിയത്. ഇന്ന് കോടതി അതിനെതിരെ വന്‍വിമര്‍ശനമാണ് ഉന്നയിച്ചത്.