സരിതയും ബിജുവും ഇപ്പോഴും വിഐപികള്‍ തന്നെ; അതിഥി മന്ദിരത്തില്‍ താമസം!

കാഞ്ഞങ്ങാട്| WEBDUNIA|
PRO
PRO
സോളാര്‍തട്ടിപ്പ് കേസിലെ പ്രതികളായ എസ് നായരും ബിജു രാധാകൃഷ്ണനും ഇപ്പോഴും പൊലീസിന് വിഐപികള്‍ തന്നെ. കാഞ്ഞങ്ങാടും ഇരുവര്‍ക്കും മന്ത്രിമാര്‍ക്ക് നല്‍കുന്ന പരിഗണനയാണ് പൊലീസ് നല്‍കിയത്. ചട്ടവിരുദ്ധമായി സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണ് ഇരുവരെയും താമസിപ്പിച്ചത്. പിന്നീട് നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് ഇവരെ ഹോസ്ദുര്‍ഗ് പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

തൊടുപുഴ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡില്‍ വിട്ടിരുന്ന സരിത എസ് നായരെയും ബിജു രാധാകൃഷ്ണനെയും ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുന്നതിന് വേണ്ടിയാണ് കാഞ്ഞങ്ങാട്ടെത്തിച്ചത്. ഹോസ്ദുര്‍ഗ് സബ്ജയിലില്‍ നേരത്തെ ആവശ്യത്തിനുള്ള സൌകര്യങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും ചട്ടവിരുദ്ധമായി സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ താമസിപ്പിക്കുകയായിരുന്നു.

റിമാന്‍ഡ് പ്രതികളെ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ താമസിപ്പിച്ചുവെന്നറിഞ്ഞ് നാട്ടുകാരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ ഇരുവരെയും ഹോസ്ദുര്‍ഗ് പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.കാറ്റാടി യന്ത്രങ്ങളുടെ ഡീലര്‍ഷിപ്പ് നല്‍കാമെന്ന് പറഞ്ഞ് മൂന്നു പേരെ കബളിപ്പിച്ച കേസാണ് ഹോസ്ദുര്‍ഗ് പൊലീസ് ഇവര്‍ക്കെതിരെ രജിസ്‌ററര്‍ ചെയ്തിട്ടുള്ളത്. കോട്ടയത്തും സരിത എസ് നായര്‍ക്ക് പൊലീസ് കസ്റ്റഡിയില്‍ വിഐപി പരിഗണനന നല്‍കിയത് വന്‍ വിവാദമായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :