സരിത വെളിപ്പെടുത്തിയത് മന്ത്രിമാരുടെ ഉള്‍പ്പടെ മൂന്ന് പേരുകള്‍

കൊച്ചി| WEBDUNIA|
PRO
സരിത എസ് നായര്‍ മജിസ്‌ട്രേറ്റിനോട് പറഞ്ഞത് മന്ത്രിമാരുടേത് ഉള്‍പ്പെടെ മൂന്ന് പേരുകളെന്ന് ബിജു രാധാകൃഷ്ണന്‍.

കേന്ദ്ര സഹമന്ത്രി കെ സി വേണുഗോപാല്‍, മന്ത്രി എ പി അനില്‍ കുമാര്‍, കെ ബി ഗണേഷ് കുമാര്‍ എന്നീ പേരുകളാണ് സരിത പറഞ്ഞതെന്ന് ബിജു രാധാകൃഷ്ണന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റീപ്പോര്‍ട്ട് ചെയ്തു .

ഒരു കേസുമായി ബന്ധപ്പെട്ട് ആലുവ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വന്നപ്പോഴായിരുന്നു ബിജു മാദ്ധ്യമങ്ങളോട് പേരുകള്‍ പറഞ്ഞത്.

തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് സരിത പറഞ്ഞതായി എസിജെഎം എന്‍ വി രാജു ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറെ അറിയിച്ചിരുന്നു.

എന്നാല്‍ സരിത പറഞ്ഞ പേരുകള്‍ താന്‍ ശ്രദ്ധിക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും എന്‍ വി രാജു പറഞ്ഞു.

സരിതയുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ കണ്ടെത്തുകയും ചെയ്തു. ഇക്കാര്യത്തില്‍ എസിജെഎമ്മിനോട് വിശദീകരണം തേടിയിട്ടുണ്ട്.

കഴിഞ്ഞ ജൂലൈ 20നാണ് അടച്ചിട്ട മുറിയില്‍ സരിത എസിജെഎമ്മിനു മുന്‍പാകെ 20 മിനിട്ടോളം തന്റെ പരാതി ബോധിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :