സോളാര്‍ കേസ് അവസാനഘട്ടത്തിലേക്ക്; ഉമ്മന്‍ ചാണ്ടിയെ സാ‍ക്ഷിയാക്കിയേക്കും

തിരുവനന്തപുരം| WEBDUNIA|
PRO
PRO
യുഡിഎഫിനെ പിടിച്ചുകുലുക്കിയ സോളാര്‍ കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേയ്ക്ക്. തട്ടിപ്പുമായി ബന്ധപ്പെട്ട് 21 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സാക്ഷിയാക്കാനാണ് നീക്കം. ഇത് സംബന്ധിച്ചുള്ള കാര്യം പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിഗണനയില്‍ ഇരിക്കുകയാണ്. ശേഷിക്കുന്ന 12 കേസുകളില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.

കേസില്‍ കോന്നി സ്വദേശിയായ ശ്രീധരന്‍ നായരെ ചോദ്യം ചെയ്തപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ ഒന്നും പറഞ്ഞില്ല എന്ന കാര്യം പരിഗണിച്ചാണ് ഉമ്മന്‍ചാണ്ടിയെ സാക്ഷിയാക്കാന്‍ തീരുമാനിച്ചത്. അതേസമയം, സോളാര്‍ കേസില്‍ സരിത എസ് നായര്‍ക്ക് രണ്ട് കേസുകളില്‍ ജാമ്യം ലഭിച്ചു. എറണാകുളം നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് ജാമ്യം. ഉപധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

അഞ്ച് ലക്ഷം രൂപ കെട്ടിവെയ്ക്കണം. പാസ്‌പോര്‍ട്ട് കോടതിക്ക് കൈമാറണം. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഹാജരാവണം. അടുത്ത ബന്ധുക്കളുടെ രണ്ട് ആള്‍ ജാമ്യം നല്‍കണം എന്നീ ഉപാധികളാണ് കോടതി വെച്ചത്. സരിത എസ് നായര്‍ക്ക് അധികാരത്തിന്റെ ഇടനാഴിയില്‍ സ്വാധീനമുണ്ടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :