തിരുവനന്തപുരം|
WEBDUNIA|
Last Modified വ്യാഴം, 16 ജൂലൈ 2009 (14:25 IST)
ചില സമുദായങ്ങളെ തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടിക്കുള്ള പ്രതികാരം ചില സമുദായങ്ങളോട് സി പി എം പ്രകടിപ്പിക്കുന്നതായും ചെന്നിത്തല ആരോപിച്ചു.
കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുളള നാലു സ്വാശ്രയ കോളജുകള്‍ക്കെതിരെ നടപടിയെടുത്തതും ഒരു എന്‍ജിനിയറിങ് കോളജിന്‍റെ അംഗീകാരം റദ്ദാക്കിയതും ഇത്തരത്തിലുള്ള പ്രതികാര മനോഭാവത്തിന് ഉദാഹരണമാണ്.
സ്വകാര്യ സ്‌കൂളുകളോടും സര്‍ക്കാര്‍ പ്രതികാര ബുദ്ധിയോടെയാണ് പെരുമാറുന്നത്. സ്വകാര്യ സ്‌കൂളുകളിലെ തസ്‌തികകള്‍ അനുവദിക്കാതെയും പരീക്ഷകളുടെ ഹാള്‍ ടിക്കറ്റുകള്‍ ലഭ്യമാക്കാതെയും സര്‍ക്കാര്‍ പ്രതികാരം ചെയ്യുന്നു.
അതേ സമയം, സ്വാശ്രയ പ്രശ്നത്തില്‍ സര്‍ക്കാര്‍ പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് പറഞ്ഞു. ലാഭകേന്ദ്രങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറണമെന്ന് ആഗ്രഹിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.