ആലപ്പുഴ|
WEBDUNIA|
Last Modified തിങ്കള്‍, 30 മാര്‍ച്ച് 2009 (13:25 IST)
ലാവ്‌ലിന്‍ കേസില്‍ അഡ്വക്കേറ്റ് ജനറല്‍ രാഷ്ട്രീയം കളിക്കുകയാണെങ്കില്‍ അദ്ദേഹത്തെ തത്‌സ്ഥാനത്തുനിന്ന് നീക്കാനുള്ള ധൈര്യം മുഖ്യമന്ത്രി കാണിക്കണമെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആലപ്പുഴ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
കേസില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെ പ്രോസിക്യൂഷന്‍ നടപടികള്‍ വൈകിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ ദൗര്‍ബല്യത്തെയാണ് കാണിക്കുന്നത്.
എ കെ ജി സെന്‍ററിന്‍റെ താല്‍പര്യമനുസരിച്ച് പ്രവര്‍ത്തിക്കേണ്ടയാളല്ല അഡ്വക്കേറ്റ് ജനറല്‍. അഡ്വക്കറ്റ് ജനറല്‍ ഓഫീസ് ഭരണഘടനാ സ്ഥാപനമാണ്. നിയമോപദേശത്തിനായി മൂന്ന് ആഴ്ചത്തെ സമയമായിരുന്നു ആദ്യം എ ജി ആവശ്യപ്പെട്ടിരുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
അതേസമയം, എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആത്മാര്‍ത്ഥതയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. കേസിനെക്കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറയുന്നതല്ലാതെ ഒന്നും പ്രവര്‍ത്തിയില്‍ കൊണ്ടുവരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ലാവ്‌ലിന്‍ കേസ് തെളിയിക്കാന്‍ മുഖ്യമന്ത്രി തന്‍റെ അധികാരം വിനിയോഗിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.