'സഖാക്കളെ വഞ്ചിച്ച പിണറായി’

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സര്‍ക്കാറിനെതിരായ ഉപരോധ സമരം പെട്ടെന്ന് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പതിനായിരക്കണക്കിന് സഖാക്കളെ വഞ്ചിച്ചെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍. പ്രതിപക്ഷ നേതാവ് അറിഞ്ഞിട്ടാണോ സമരം നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് പിണറായി വ്യക്തമാക്കണം. യു ഡി എഫ് നേതാക്കളുമായി ഇത് സംബന്ധിച്ച് പിണറായി വിലപേശല്‍ നടത്തിയെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ആത്മാഭിമാനം ഉണ്ടെങ്കില്‍ സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ രാജി വെക്കണം. ടി പി വധക്കേസ് ഒഴിവാക്കാന്‍ യു ഡി എഫുമായി വിലപേശല്‍ നടത്തി. ഒത്തുതീര്‍പ്പ് നടന്ന എം എ യൂസഫലിയുടെ നേതൃത്വത്തിലായിരുന്നു. ഇത് സംബന്ധിച്ച് മൌനം വെടിഞ്ഞില്ലെങ്കിലും സഖാക്കളോട് വി എസ് ചെയ്യുന്ന വലിയ തെറ്റായിരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :