നിയമനടപടി നേരിടേണ്ടത് മാധ്യമങ്ങളല്ല, കുറ്റം ചെയ്തവരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മൊഴി അട്ടിമറിക്കാന്‍ നടന്ന കുറെ കാര്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു കൊണ്ടു വന്നു. ഇതിന്റെ ചര്‍ച്ചയുടെ ശബ്ദരേഖ മാധ്യമങ്ങള്‍ പുറത്തുവിട്ടപ്പോള്‍ ഇതിനെ വഴിതെറ്റിച്ചു വിടാനാണ് ഉമ്മന്‍ ചാണ്ടി ശ്രമിച്ചത്. മാധ്യമങ്ങള്‍ എന്തോ രാജ്യദ്രോഹക്കുറ്റം ചെയ്തുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. മാധ്യമങ്ങള്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും പിണറായി പറഞ്ഞു.
ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ഇല്ലാതിരുന്ന കാര്യമാണ് സരിതയുടെ മൊഴിയെടുക്കല്‍ സംബന്ധിച്ച് നടക്കുന്നത്. ആദ്യമായാണ് വക്കീലിനെ കോടതി വിലക്കുന്നത്. പുറത്തുവന്നതാണ് സരിതയുടെ പരാതിയുടെ ഉള്ളടക്കമെങ്കില്‍ രഹസ്യമായി പറയണമെന്ന് ആവശ്യപ്പെട്ടതെന്തിന്?
ജുഡീഷ്യറി കൂടി ഉള്‍പ്പെട്ടാണ് സരിതയുടെ പരാതി അട്ടിമറിച്ചത്. സരിതയുടെ പരാതിയില്‍ ദുരൂഹതയുണ്ട്. ഇതു സംബന്ധിച്ച് ആദ്യ പ്രതികരണമുണ്ടായത് സഹപ്രവര്‍ത്തകനായ ചീഫ് വിപ്പില്‍ നിന്നാണ്. അതായത് സ്വന്തം മുന്നണിയില്‍പ്പെട്ടവര്‍പ്പോലും സംശയത്തോടെയാണ് ഇതിനെ കാണുന്നത്. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണം. ജുഡീഷ്യല്‍ അന്വേഷണത്തില്‍ മൊഴി അട്ടിമറിയും കൂടി ഉള്‍പ്പെടുത്തണം.
സരിതയുടെ രഹസ്യമൊഴിയുടെ വിവരം അറിഞ്ഞ് പലരും ഒളിവില്‍ പോയിരുന്നു. ഈ സമയം സരിതയുടെ അമ്മ ജയിലിലെത്തി സരിതയെ കണ്ടിരുന്നു. ഇതിനുശേഷമാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. സരിതയുടെ അമ്മയുടെ ജയില്‍ സന്ദര്‍ശനം പലര്‍ക്കും ആശ്വാസമായെന്നും പിണറായി കുറ്റപ്പെടുത്തി.