ഇടതുമുന്നണി തെരഞ്ഞെടുപ്പിന് തയ്യാര്‍: പിണറായി

കണ്ണൂര്‍| WEBDUNIA|
PRO
ഏതു നിമിഷം തെരഞ്ഞെടുപ്പ് നടന്നാലും അത് നേരിടാന്‍ ഇടതുമുന്നണി തയ്യാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തെരഞ്ഞെടുപ്പിന് എല്‍ഡിഎഫ് തയ്യാറാണോയെന്ന് കോണ്‍ഗ്രസിന്റെ വെല്ലുവിളി എല്‍ഡിഎഫ് സ്വീകരിക്കുകയാണെന്നും പിണറായി പറ‌ഞ്ഞു.

രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയാലും സോളാര്‍ കേസിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. കോടതി പരാമര്‍ശം നടത്തിയിട്ടും മുഖ്യമന്ത്രി അധികാരത്തില്‍ തുടര്‍ന്ന ചരിത്രം കേരളത്തിലില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കണ്ണൂരില്‍ നടത്തിയ രാപ്പകല്‍ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരാണ് കേരളത്തിലുള്ളത്. ആ സർക്കാരിനെ ഉപജാപകം നടത്തി അട്ടിമറിക്കുക എല്‍ഡിഎഫിന്റെ നിലപാടല്ല.

ജനങ്ങള്‍ക്ക് ശാപമായി തോന്നുന്ന ഈ സർക്കാർ സ്വയം ചീഞ്ഞുനാറി താഴെ വീഴുമെന്നും പിണറായി പറഞ്ഞു. സോളാർ വിവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജി വച്ചാലല്ലാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :