ന്യൂഡല്‍ഹി|
JOYS JOY|
Last Updated:
തിങ്കള്‍, 9 മാര്‍ച്ച് 2015 (12:28 IST)
സംസ്ഥാനബജറ്റ് ഈ മാസം 13ന് തന്നെ അവതരിപ്പിക്കും. മൂന്നു ദിവസത്തെ നന്ദിപ്രമേയ ചര്‍ച്ച രണ്ടു ദിവസം കൊണ്ട് പൂര്‍ത്തീകരിക്കും.
സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ശനിയാഴ്ച മരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ആയിരുന്നു നിയമസഭയുടെ ബജറ്റ്സമ്മേളനം പുനഃക്രമീകരിക്കുന്നതിനെ കുറിച്ച് ചര്‍ച്ച നടന്നത്.
എന്നാല്‍, കക്ഷിനേതാക്കളുടെ യോഗം ബജറ്റ്അവതരണ തീയ്യതി മാറ്റേണ്ടന്ന തീരുമാനത്തിലെത്തുകയായിരുന്നു. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ സഭ ഇന്നത്തേക്ക് പിരിഞ്ഞു.