സംസ്ഥാന ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കുന്നു

തിരുവനന്തപുരം| JOYS JOY| Last Modified വെള്ളി, 6 മാര്‍ച്ച് 2015 (07:54 IST)
സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം തുടങ്ങുക. രാവിലെ ഒമ്പതു മണിക്ക് ഗവര്‍ണര്‍ നിയമസഭയില്‍ നയപ്രഖ്യാപനപ്രസംഗം നടത്തും. നയപ്രഖ്യാപനത്തിനെത്തുന്ന ഗവര്‍ണറെ സ്വീകരിക്കാന്‍ പതിവ് കീഴ്വഴക്കം മാറ്റി ചീഫ് സെക്രട്ടറിയുമെത്തും.

അടുത്തമാസം ഒമ്പതിന് സമ്മേളനം അവസാനിക്കും. ഡപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തനായിരിക്കും സഭാ നടപടികള്‍ നിയന്ത്രിക്കുക. സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ആശുപത്രിയിലായതിനാലാണിത്.

നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞാല്‍ കെ.എം മാണിക്കെതിരെയുള്ള സമരപരിപാടികള്‍ തീരുമാനിക്കാനായി എല്‍ഡിഎഫ് ചേരുന്നുണ്ട്. സി പി എമ്മിനും സി പി ഐയ്ക്കും പുതിയ സെക്രട്ടറിമാര്‍ വന്നശേഷമുള്ള ആദ്യ ഇടതുമുന്നണി യോഗമാണിത് .



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :