കൊക്കെയ്ന്‍ കേസ്: രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി ഡല്‍ഹിയിലേക്ക്

കൊച്ചി| JOYS JOY| Last Modified തിങ്കള്‍, 9 മാര്‍ച്ച് 2015 (08:38 IST)
കൊക്കെയ്ന്‍ കേസില്‍ അറസ്റ്റിലായ ചലച്ചിത്ര താരം ഷൈന്‍ ടോം ചാക്കോ അടക്കമുള്ളവരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി ഡല്‍ഹിയിലേക്ക് അയയ്ക്കും. ഡല്‍ഹിയിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് ആണ് രക്തസാമ്പിളുകള്‍ അയയ്ക്കുന്നത്.

സാമ്പിളുകളുമായി തിങ്കളാഴ്ച പ്രത്യേക സംഘം ഡല്‍ഹിക്ക് തിരിക്കും. കാക്കനാട്ടെ ലാബില്‍ രക്തസാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചതിന് തെളിവ് ഇല്ലെന്നാണ് കണ്ടിരുന്നത്. തുടര്‍ന്ന് ആ സാമ്പിളുകള്‍ തിരിച്ചെടുത്ത് ഡല്‍ഹിയിലേക്ക് അയയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

നടന്‍ ഷൈന്‍ ടോം ചാക്കോയെ കൂടാതെ, സഹസംവിധായിക ബ്ലസി, മോഡലുകളായ രേഷ്‌മ രംഗസ്വാമി, കരുനാഗപ്പള്ളി സ്വദേശി ടിന്‍സി ബാബു, സ്നേഹ ബാബു എന്നിവരാണ് കേസിലെ പ്രതികള്‍. കഴിഞ്ഞ 36 ദിവസമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :