ഉത്തരേന്ത്യക്കാര്‍ ഹോളി ആഘോഷിക്കുന്നു; ഒപ്പം ഗൂഗിളും

ന്യൂഡല്‍ഹി| JOYS JOY| Last Modified വെള്ളി, 6 മാര്‍ച്ച് 2015 (08:11 IST)
വര്‍ണങ്ങളുടെ ആഘോഷമായ ഹോളി ഇന്ന്. ഉത്തരേന്ത്യയിലെങ്ങും ഹോളി ആഘോഷത്തിലാണ് ആബാലവൃദ്ധം ജനങ്ങളും. പരസ്പരം നിറം പുരട്ടുമ്പോള്‍ ശത്രുത അകലുമെന്നതാണ്‌ ഹോളിയുടെ വിശ്വാസം.

പരസ്പരം വര്‍ണങ്ങള്‍ വാരിവിതറിയും മധുരപലഹാരങ്ങള്‍ കൈമാറിയുമാണ് ഹോളി ആഘോഷിക്കുന്നത്. ഹോളി വിഭവമായ ഗുജിയയും ലഹരി പാനീയമായ ഭാംഗുമെല്ലാം ആഘോഷത്തിന്റെ ഭാഗമാണ്.

ഹിന്ദു കലണ്ടര്‍ അനുസരിച്ച് ഫാല്‍ഗുനമാസത്തിലെ പൗര്‍ണമിയാണ് ഹോളി. പൂര്‍ണചന്ദ്രന്‍ ഉദിക്കുന്ന രാത്രിയില്‍ ഹോളി ആഘോഷം തുടങ്ങുന്നു. പിറ്റേന്നാണ്‌ യഥാര്‍ത്ഥ ഹോളി ദിവസം.

ഇത്തവണ ഗൂഗിളും ഹോളി ആഘോഷിക്കുന്നുണ്ട്. ഹോളിയോട് അനുബന്ധിച്ച് പ്രത്യേക ഡൂഡില്‍ തയ്യാറാക്കിയാണ് ആഘോഷം. ഗൂഗിളില്‍ കാണുന്ന പ്ലേ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ വര്‍ണങ്ങള്‍ വാരിവിതറുന്ന വിധത്തിലാണ് ഡൂഡില്‍ ക്രമീകരിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :