ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ ദിവസങ്ങളായി നടത്തുന്ന പരിശോധനയെ തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ 68 ഭക്ഷണ ശാലകള്‍ പൂട്ടി. ഭക്‍ഷ്യ സുരക്ഷാ കമ്മീഷണര്‍ ഡോ ബിജു പ്രഭാകറുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.
ഒട്ടാകെ 153 ഭക്ഷണ ശാലകള്‍ പരിശോധിച്ചതില്‍ ഭക്‍ഷ്യ സുരക്ഷാ വകുപ്പ് നല്‍കിയ 30 ഇന മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന 75 ഹോട്ടലുകള്‍ക്ക് സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇത്തരം 27 ഹോട്ടലുകളില്‍ നിന്ന് കഴിഞ്ഞ ദിവസം മാത്രം പിഴ ഇനത്തില്‍ 1,01,500 രൂപ ഈടാക്കി.
ഒട്ടാകെ ഇത്തരത്തിലുള്ള പിഴയായി 5,50,000 രൂപ ഈടാക്കിയിട്ടുണ്ട്. മോശമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ചില ഭക്ഷണ ശാലകളുടേ എഫ്.ബി.ഒ ലൈസന്‍സും റദ്ദാക്കിയിട്ടുണ്ട്.