ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച ഐപിഎല്‍ ഒത്തുകളിയില്‍ പുതിയ വഴിത്തിരിവ്. വാതുവയ്പ്പില്‍ ചെന്നൈയിലെ പ്രമുഖ ഹോട്ടല്‍ വ്യവസായിയും ഉള്‍പ്പെട്ടിട്ടുള്ളതായി ബിസിസിഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനും വിന്ദു ധാരാ സിംഗും വെളിപ്പെടുത്തിയതോടെയാണിത്. എന്നാല്‍ ഹോട്ടല്‍ വ്യവസായി ആര് എന്നതിനെക്കുറിച്ച് പൊലീസ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.