ഇത്തവണ കേന്ദ്ര ബജറ്റിന് ശേഷമേ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുവെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. ആലപ്പുഴയില്‍ സംസാരിക്കുകയയിരുന്നു അദ്ദേഹം.
കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് പണം കുറവാണെങ്കില്‍ അത് പരിഹരിക്കാന്‍ വേണ്ടിയാണ് ഈ തീരുമാനമെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും തമ്മില്‍ തുടരുന്ന ശീതസമരത്തിന്‍റെ മറ്റൊരു ഏടാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു.
ഫെബ്രുവരി ഇരുപത്തിയാറിനാകും കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക. എന്നാല്‍ തീയതി ഔദ്യോഗികമായി തീരുമാനിക്കപ്പെട്ടിട്ടില്ല.