ഉത്തരാഖണ്ഡിലേക്ക് ഡോക്ടര്‍മാരുടെ സംഘത്തെ അയ്ക്കും: വി എസ്‌ ശിവകുമാര്‍

തിരുവനന്തപുരം| WEBDUNIA|
PTI
PTI
ഉത്തരാഖണ്ഡിലേക്ക് ഡോക്ടര്‍മാരുടെ സംഘത്തെ അയ്ക്കുമെന്ന് ആരോഗ്യമന്ത്രി വകുപ്പ് മന്ത്രി വി എസ്‌ ശിവകുമാര്‍ അറിയിച്ചു. ഉത്തരാഖണ്ഡിലെ പ്രളയബാധിത പ്രദേശങ്ങളിലേക്ക്‌ കേരളത്തില്‍ നിന്നു വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ അയ്ക്കാനുള്ള തീരുമാനമായിയെന്ന് മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങളിലേക്ക്‌ 10 അംഗ ഡോക്ടര്‍മാരുടെ സംഘത്തെയും നഴ്സുമാരെയുമാണ് അയ്ക്കുക. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോ സജിത്‌ കുമാറിന്റെ നേതൃത്വത്തിതിലുള്ള സംഘം ഇന്നു തന്നെ പുറപ്പെടും.

ഉത്തരാഖണ്ഡ്‌ പ്രളയത്തില്‍ 33 മലയാളികളാണ്‌ കുടുങ്ങിയിട്ടുണ്ട്‌. ഇവരില്‍ 23 പേരെ കണ്ടെത്താന്‍ സാധിച്ചു എന്നാല്‍ ബാക്കി പത്തു പേരെക്കുറിച്ച് ഒരു വിവരവും ഇല്ല. കാണാതയവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച നോര്‍ക്കയുടെ പ്രത്യേക സംഘം അറിയിച്ചു. കണ്ടെത്തിയ 23 മലയാളികളെ ഉടന്‍ തിരികെയെത്തിക്കുമെന്ന് നോര്‍ക്ക സെല്‍ ഡപ്യൂട്ടി ഡയറക്ടര്‍ പി രാമചന്ദ്രന്‍ അറിയിച്ചു.

കേരള സര്‍ക്കാരിന്റെ ഹെല്‍പ്‌ സെന്റര്‍ ഹരിദ്വാറിലും ഡെറാഡൂണിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നു മന്ത്രി കെ സി ജോസഫ്‌ അറിയിച്ചിട്ടുണ്ട്. പ്രളയത്തില്‍ കുടുങ്ങികിടക്കുന്നവരെ രക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ ഉപേക്ഷ കാണിക്കുന്നുവെന്ന് ആരോപിച്ച് ശിവഗിരിയിലെ സന്ന്യാസിമാര്‍ നടത്തുന്ന സമരം അനുചിതമാണെന്ന്‌ കെ സി ജോസഫ്‌ പറഞ്ഞു.

കേന്ദ്രം രക്ഷാപ്രവര്‍ത്തനത്തിനു സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്റെ പരിമിതികള്‍ മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡ്‌ പ്രളയം സംബന്ധിച്ചു ചര്‍ച്ചചെയ്യാന്‍ എ കെ ആന്റണിയെയും മുല്ലപ്പള്ളി രാമചന്ദ്രനെയും, കെ സി ജോസഫ്‌ ഉടന്‍ കാണും


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :