അലോപ്പതി ചികിത്സ നടത്തിയ ഹോമിയോപ്പതി ഡോക്ടര്‍ പിടിയില്‍

ബാലരാമപുരം| WEBDUNIA|
PRO
PRO
നടത്തിയ ഹോമിയോപ്പതി ഡോക്ടര്‍പിടിയിലായി. ബാലരാമപുരത്തിനടുത്ത് ഉച്ചക്കടയില്‍ അലോപ്പതി ചികിത്സ നടത്തി വന്നിരുന്ന ഹോമിയോപ്പതി ഡോക്ടറാണ് പൊലീസ് പിടിയിലായയത്.

തിരുപുറം മാങ്കൂട്ടത്തില്‍ ഡോ മോഹന്‍ കുമാര്‍ എന്ന 48 കാരനെയാണ് വ്യാജ ചിക്ത്സയ്ക്ക് പിടിയിലായത്. വിഴിഞ്ഞം പൊലീസാണ് മോഹന്‍ കുമാറിനെ അറസ്റ്റ് ചെയ്ത്‌ത്. ഡോക്ടര്‍ക്കെതിരെ ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം സി ഐ സ്റ്റുവര്‍ട്ട് കീലറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്‌ ഡോക്ടറെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി ഈ ഡോക്ടര്‍ വ്യാജ ചികിത്സ നടത്തി വരുകയായിരുന്നു.

സംസ്ഥാനത്ത് ഒട്ടേറെ വ്യാജ ഡോക്ടമാരുണ്ടെന്നും അവരെ എത്രയും വേഗം പിടികൂടണമെന്ന് സര്‍ക്കാരിന് മേല്‍ സമ്മര്‍ദം വരുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :