ഷാനിമോളുടെ ആരോപണങ്ങള്‍ ശരിയാണെന്ന് ബിജു രാധാകൃഷ്ണന്‍

പത്തനംതിട്ട| Last Modified വെള്ളി, 9 മെയ് 2014 (13:28 IST)
ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സി വേണുഗോപാലിനെതിരേ എഐസിസി മുന്‍ സെക്രട്ടറി ഷാനിമോള്‍ ഉസ്‌മാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് സോളാര്‍‌ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍.

വേണുഗോപാലിനെതിരേ ഷാനിമോള്‍ നിയമനടപടി സ്വീകരിച്ചാല്‍ തെളിവ് നല്‍കുമെന്നും ബിജു പറഞ്ഞു. കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു ബിജുവിന്റെ പ്രതികരണം.

സോളാര്‍ കേസിലെ മറ്റൊരു പ്രതിയും ബിജുവിന്റെ ഭാര്യയുമായ സരിത എസ് നായരുമായി വേണുഗോപാലിനുള്ള ബന്ധം അന്വേഷിക്കണമെന്നായിരുന്നു ഷാനിമോളുടെ ആവശ്യം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :