നടി ശ്വേത മേനോനെതിരെ നടത്തിയ ആരോപണങ്ങളുടെ പേരില്‍ കൊല്ലം ഡിസിസി പ്രസിഡന്റ് പ്രതാപ വര്‍മ്മ തമ്പാനും പീതാംബര കുറുപ്പ് എംപിക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. ആലപ്പുഴ സ്വദേശിയായ സമ്പത്ത് എന്നയാളാണ് കൊല്ലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. കൊല്ലം പ്രസിഡന്‍ഷ്യല്‍ ട്രോഫി വള്ളംകളി മത്സരത്തിനിടെ പീതാംബര കുറുപ്പ് അപമര്യാദയായി പെരുമാറിയെന്ന് ശ്വേത മേനോന്‍ പരാതിപ്പെട്ടിരുന്നു.
ഇതിനു പിന്നാലെ പ്രതാപവര്‍മ്മ തമ്പാനും പീതാംബര കുറുപ്പും ശ്വേതയ്‌ക്കെതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ച് വാര്‍ത്താസമ്മേളനം നടത്തി. സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ പ്രസ്താവന നടത്തിയ സംഭവത്തില്‍ തമ്പാനെ ഒന്നാം പ്രതിയും കുറുപ്പിനെ രണ്ടാം പ്രതിയുമാക്കി കേസെടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ സാക്ഷികളാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.