ശസ്ത്രക്രിയയെ തുടര്‍ന്ന് മരണം: ശിക്ഷാവിധി കേട്ട് വനിതാഡോക്ടര്‍ നിലവിളിച്ചു

കൊല്ലം| WEBDUNIA|
PRO
PRO
ശസ്ത്രക്രിയയെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ മൂന്നു ഡോക്ടര്‍മാര്‍ക്കും മൂന്ന് നഴ്‌സുമാര്‍ക്കും ജയില്‍ ശിക്ഷ. കൊല്ലം അതിവേഗ കോടതിയാണ് ഇവര്‍ക്ക് ഒരുവര്‍ഷം തടവുശിക്ഷ വിധിച്ചത്. പത്തനാപുരം സ്വദേശി മിനി ഫിലിപ്പ് ശസ്ത്രക്രിയയെ തുടര്‍ന്ന് മരിച്ച കേസില്‍ ആണ് വിധി.

ഡോക്ടര്‍മാരായ ബാലചന്ദ്രന്‍, ലൈല അശോകന്‍, ബിനു രാധാകൃഷ്ണന്‍ എന്നിവര്‍ക്കും നഴ്‌സുമാരായ അനില, ശ്യാമളാദേവി, സുജാത എന്നിവര്‍ക്കുമാണ് ശിക്ഷ. വിധികേട്ട് ലൈല അശോകന്‍ കോടതിവളപ്പില്‍ അലമുറയിട്ട് കരഞ്ഞു. വിധി തെറ്റാണെന്ന് അവര്‍ പറഞ്ഞു. വനിതാ പൊലീസുകാര്‍ അവരുടെ വാ പൊത്തിയാണ് പുറത്തെത്തിച്ചത്.

2006 സപ്തംബറിലാണ് കേസിന് ആസ്പദമായ സംഭവം. വന്ധ്യംകരണ ശസ്ത്രക്രിയയെ തുടര്‍ന്നാണ് മിനി ഫിലിപ്പ് മരിച്ചത്. പുനലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു നടന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :