കൊല്ലത്ത് നടത്താനിരുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി മാറ്റിവെച്ചു

തിരുവനന്തപുരം| WEBDUNIA| Last Modified തിങ്കള്‍, 28 ഒക്‌ടോബര്‍ 2013 (10:47 IST)
PRO
കൊല്ലത്ത് നടത്താനിരുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി മാറ്റിവെച്ചു. എല്‍ഡിഎഫ് പ്രതിഷേധത്തിനിടെ കല്ലേറില്‍ പരുക്കേറ്റ മുഖ്യമന്ത്രിക്ക് ഡോക്ടര്‍മാര്‍ രണ്ടുദിവസത്തെ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുന്നതിനെത്തുടര്‍ന്നാണിത്.

മുഖ്യമന്ത്രി ഡിസ്ചാര്‍ജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍മാര്‍ അനുവദിച്ചില്ല. അതിനാലാണ് പരിപാടി മാറ്റിവെച്ചത്. എന്നാല്‍ പരിപാടി മാറ്റിവെക്കാന്‍ പറ്റില്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി. രക്തസമ്മര്‍ദ്ദ നിരക്ക് വ്യത്യാസപ്പെടുന്നത് ആരോഗ്യനിലയെ ബാധിക്കുമെന്ന ഡോക്ടര്‍മാരുടെ മുന്നറിയിപ്പ് മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.

കൊല്ലത്തെ ജനസമ്പര്‍ക്ക് പരിപാടി ഒക്ടോബര്‍ 31 വ്യാഴാഴ്ച നടക്കുമെന്നാണ് സൂചന. ഇന്നു വൈകീട്ടോടെ മുഖ്യമന്ത്രിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും. നാളെയും മാറ്റന്നാളും മുഖ്യമന്ത്രിയുടെ എല്ലാ പൊതു പരിപാടികളും ഒഴിവാക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :