ഡോക്ടര്‍ക്ക് മര്‍ദ്ദനം: അറ്റന്‍ഡര്‍ പിടിയില്‍

അമ്പൂരി| WEBDUNIA|
PRO
PRO
പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മര്‍ദ്ദിച്ചതിന്റെ പേരില്‍ അറ്റന്‍ഡറെ പൊലീസ് അറസ്റ്റ് ചെയ്തു. ഡോ.ശാന്തകുമാറിനെ ഇതേ ആശുപത്രിയിലെ അറ്റന്‍ഡറായ ജയന്‍ എന്ന 40 വയസുകാരനാണ്‌ മര്‍ദ്ദിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഉച്ച കഴിഞ്ഞായിരുന്നു സംഭവം നടന്നത്.

രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയില്‍ ജോലിക്ക് വന്ന നാള്‍ മുതല്‍ ജയന്‍ മദ്യപിച്ചെത്തുന്നത് പതിവായിരുന്നു. രണ്ടാം ഗ്രേഡ് അറ്റന്‍ഡറായ ഇയാള്‍ മദ്യപിച്ച് മറ്റുള്ള ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. കഴിഞ്ഞ ബക്രീദ് ദിവസത്തിലും ഇയാള്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് രോഗികളും ജീവനക്കാരും വിവരം നെയ്യാര്‍ഡാം പൊലീസില്‍ അറിയിച്ചിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തശേഷം പൊലീസ് ഇയാളെ താക്കീത് നല്‍കിയിരുന്നു.

തുടര്‍ന്ന് ഡോക്ടര്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കിയതിനോട് അനുബന്ധിച്ച് അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആശുപത്രിയില്‍ എത്തി തെളിവെടുപ്പു നടത്തിയിരുന്നു.

ഇതിനു തൊട്ടു പിന്നാലെ സംഭവത്തില്‍ കുപിതനായി മദ്യപിച്ചെത്തിയ ജയന്‍ രോഗികളുടെ മുന്നില്‍ വച്ച് ഡോക്ടറെ മര്‍ദ്ദിക്കുകയും ഷര്‍ട്ട് വലിച്ചുകീറുകയും ചെയ്തു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് നെയ്യാര്‍ഡാം പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :