മലബാര്‍ സിമന്റ്സ് ജീവനക്കാരന്‍ ശശീന്ദ്രന്റെയും മക്കളുടെയും മരണവുമായി ബന്ധപ്പെട്ട കേസില്‍ കമ്പനി മാനേജര്‍ക്ക് സി ബി ഐ നോട്ടീസ് നല്‍കി. ഔദ്യോഗിക രേഖകള്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ശശീന്ദ്രന്റെയും മക്കളുടെയും മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന സി ബി ഐ സംഘം മലബാര്‍ സിമന്റ്സ് ഓഫീസില്‍ ശനിയാഴ്ച പരിശോധന നടത്തിയിരുന്നു.
ശശീന്ദ്രന്റെ രാജി, മലബാര്‍ സിമന്‍റ്സിലെ അഴിമതി എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട് വിജിലന്‍സ് റജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ കൈമാറാനാണ് മാനേജരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നും സി ബി ഐ അറിയിച്ചിട്ടുണ്ട്.
ഓഫീസില്‍ പരിശോധന നടത്തിയ സി ബി ഐ സംഘം അവിടുത്തെ ചില ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു.