സമ്പത്തിനെ അഞ്ചുമണിക്കൂറോളം തുടര്‍ച്ചയായി മര്‍ദ്ദിച്ചു

കൊച്ചി| WEBDUNIA|
PRO
പാലക്കാട് ഷീലാ വധക്കേസില്‍ പുത്തൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സി ബി ഐയുടെ പുതിയ വെളിപ്പെടുത്തലുകള്‍. സമ്പത്തിനെ അഞ്ചുമണിക്കൂറോളം തുടര്‍ച്ചയായി മര്‍ദ്ദിച്ചതായി ഇന്ന് സി ബി ഐ കോടതിയിലാണ് സി ബി ഐ പറഞ്ഞത്.

ലാത്തി, റബ്ബര്‍ ദണ്ഡ്‌, തുണിയില്‍ പൊതിഞ്ഞ ഇഷ്‌ടിക എന്നിവ മര്‍ദ്ദനത്തിന്‌ ഉപയോഗിച്ചു. സമ്പത്തിനെ പൊലീസ്‌ ഷൂവിട്ട്‌ ചവിട്ടുകയും ചെയ്തു. മൊത്തം 63 മുറിവുകള്‍ സമ്പത്തിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നതായി രഹസ്യസ്ഥലത്ത്‌ എത്തിക്കാന്‍ ഡി വൈ എസ് പി നേതൃത്വം നല്‍കിയതായും സി ബി ഐ അറിയിച്ചു.

കോയമ്പത്തൂരില്‍ നിന്ന് മലമ്പുഴയിലേക്ക് സമ്പത്തിനെ കൊണ്ടുവന്നത് ഡി വൈ എസ് പി സികെ രാമചന്ദ്രന്റെ നേതൃത്വത്തില്‍ ആയിരുന്നു. മലമ്പുഴയിലെ രഹസ്യസ്ഥലത്ത് എത്തി
യ സംഘം
അഞ്ചു മണിക്കൂറോളം തുടര്‍ച്ചയായി മര്‍ദ്ദിച്ചു. സമ്പത്തിനെ കൊലപ്പെടുത്തിയതിന് ശേഷം വ്യാജരേഖകള്‍ ചമയ്ക്കുന്നതിന് സി കെ രാമചന്ദ്രന്‍ ആയിരുന്നു നേതൃത്വം നല്കിയതെന്നും സി ബി ഐ കോടതിയെ അറിയിച്ചു.

തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുമെന്നതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും സി ബി ഐ കോടതിയെ അറിയിച്ചു. ഇതിനെ തുടര്‍ന്ന്, അടുത്തമാസം 11 വരെ കേസില്‍ ഉള്‍പ്പെട്ടെ നാലുപ്രതികളെയും റിമാന്‍ഡ് ചെയ്തു കൊണ്ട് കോടതി ഉത്തരവിട്ടു.

അതേസമയം, സി ബി ഐ മാനസികമായി പീഡിപ്പിക്കുകയാണെന്ന് പ്രതികളായ പൊലീസുകാര്‍ കോടതിയില്‍ പറഞ്ഞു. പീഡനത്തില്‍ പ്രതിഷേധിച്ച് ഭക്ഷണം ഉപേക്ഷിച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :