കാര്‍ ബോംബ് സ്ഫോടനം: 12 മരണം

മൊഗാദിഷു| Last Modified ചൊവ്വ, 13 മെയ് 2014 (09:28 IST)
സൊമാലിയയിലെ തെക്കു പടിഞ്ഞാറന്‍ നഗരമായ ബായിഡോയില്‍ ഉണ്ടായ കാ‌ര്‍ബോംബ് സ്ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ സൊമാലിയന്‍ സേനാംഗങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.

അല്‍ക്വയ്ദയുമായി ബന്ധമുള്ള അല്‍​-ശബാബ് എന്ന സംഘടനയുടെ ശക്തികേന്ദ്രമാണ് സ്ഫോടനമുണ്ടായ ബായിഡോ. ഇവിടുത്തെ ഒരു മുന്‍ഗവര്‍ണ്ണറെ ലക്ഷ്യമാക്കിയാണ് സ്ഫോടനം നടന്നത്. അതേസമയം,​ സ്ഫോടനത്തിന്റെ ഉത്തരാവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :