വെള്ളാപ്പള്ളിക്കും കാലിക്കറ്റ് വിസിക്കും ചീമുട്ടയേറ്

പത്തനംതിട്ട| WEBDUNIA|
PRO
എസ്എന്‍ ട്രസ്റ്റിന്‌ അനുവദിച്ച കോളേജുകളുടെ ഉദ്ഘാടനത്തിനു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്തുമെന്ന് കരുതി പത്തനംതിട്ട നഗരത്തില്‍ നിലയുറപ്പിച്ച എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വെള്ളാപ്പള്ളിയുടെയും കാലിക്കറ്റ് വിസിയുടെയും കാറിനു നേരെ ചീമുട്ടയേറു നടത്തി. ഇതിനൊപ്പം കരിങ്കൊടി പ്രകടനവും നടത്തി.

മുഖ്യമന്ത്രിയാണെന്നു തെറ്റിദ്ധരിച്ചായിരുന്നു ഈ സംഭവമുണ്ടായത്. മുഖ്യമന്ത്രി ഗസ്റ്റ് ഹൌസില്‍ എത്തുമെന്നു കരുതി പലയിടങ്ങളിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്പടിച്ചിരുന്നു.

എന്നാല്‍ ഇവരെ കബളിപ്പിച്ച് പ്രാക്കാനം വഴി മുഖ്യമന്ത്രി ഗസ്റ്റ് ഹൌസിലെത്തുകയായിരുന്നു. ഇതറിഞ്ഞ് പ്രവര്‍ത്തകര്‍ പ്രൈവറ്റ് ബസ് സ്റ്റേഷന്‍ പരിസരത്തേക്ക് വന്നെങ്കിലും അഴൂര്‍ ജംഗ്ഷനില്‍ വച്ച് പൊലീസ് ഇവരെ തടഞ്ഞു.

കുറേ കഴിഞ്ഞ് സമ്മേളന സ്ഥലത്തേക്ക് വെള്ളാപ്പള്ളിയും വിവിധ കാറുകളിലെത്തി. ഇത് മുഖ്യമന്ത്രിയുടെ കാറാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു പ്രവ്ര്‍ത്തകര്‍ ചീമുട്ടയേറു നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :