മലപ്പുറം|
WEBDUNIA|
Last Modified വെള്ളി, 2 ഓഗസ്റ്റ് 2013 (10:46 IST)
PRO
വിദ്യാര്‍ഥിനികള്‍ക്ക് ഇനി മുതല്‍ പ്രസവാവധിയും നല്‍കും. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ക്കാണ് പ്രസവാവധി നല്‍കാന്‍ തീരുമാനമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം ചേര്‍ന്ന അക്കാദമിക് കൌണ്‍സില്‍ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. മറ്റു ചില സര്‍വ്വകലാശാലകളില്‍ ചില കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് പ്രസവാവധി നല്‍കുന്നുണ്ട്.
കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പി ജി വിദ്യാര്‍ഥിനികള്‍ക്ക് പ്രസവാവധി നല്‍കണമെന്ന് നേരത്തെ തന്നെ ആവശ്യം ഉയര്‍ന്നിരുന്നു.