വെട്ടേറ്റ ബിജെപി പ്രവര്‍ത്തകന്‍ ആശുപത്രിയില്‍ വച്ച് മരിച്ചു
പയ്യോളി|
WEBDUNIA|
Last Modified തിങ്കള്‍, 13 ഫെബ്രുവരി 2012 (11:40 IST)
പയ്യോളിയില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന ബി ജെ പി പ്രവര്‍ത്തകന്‍ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ ചൊറിയന്‍ചാല്‍ താരേമ്മല്‍ മനോജ്(40) ആണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. ഞായറാഴ്ച രാത്രി ഒരു സംഘം ആളുകള്‍ വീട്ടില്‍ കയറി മനോജിനെ വെട്ടുകയായിരുന്നു.
ബി എം എസ് പയ്യോളി യൂണിറ്റ് സെക്രട്ടറിയാണ് മനോജ്. രണ്ടു കാലിനും തലയ്ക്കും വെട്ടേറ്റ മനോജിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
മുഖംമൂടിയണിഞ്ഞ പതിനഞ്ചംഗ സംഘമാണ് മനോജിനെ വീട്ടില്‍കയറി ആക്രമിച്ചത്. വീട്ടിലെ ടി വി ഫ്രിഡ്ജ്, മറ്റ് ഫര്‍ണിച്ചര്‍, ജനല്‍, വാതില്‍ എന്നിവ അടിച്ചുതകര്‍ത്തു. ബഹളംകേട്ട് സമീപവാസികള്‍ ഓടിയെത്തിയെങ്കിലും വടിവാള്‍ വീശി ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രദേശത്ത് ബി ജെ പി-സി പി എം സംഘര്‍ഷം തുടരുകയാണ്.