ബിജെപി പ്രചാരണത്തിന് ‘കൊലവെറി‘ ടച്ച്!

ലക്നൗ| WEBDUNIA|
PRO
PRO
തരംഗമായ ധനുഷിന്റെ “വൈ ദിസ് കൊലവെറി ഡി“ എന്ന ഗാനം തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സൂപ്പര്‍ ഹിറ്റാകുന്നു. കൊലവെറി താളത്തിലുള്ള പ്രചാരണഗാനം ഉത്തര്‍പ്രദേശിലെ ബി ജെ പി പാളയത്തില്‍ നിന്നാണ് തയ്യാറാക്കിയിരിക്കുന്നത്.

അഴിമതിക്കെതിരായ കൊലവെറി പാരഡിയില്‍ കോണ്‍ഗ്രസ്, ബിഎസ്,പി സമാജ്‌വാദി പാര്‍ട്ടി എന്നിവരെ കണക്കിന് കളിയാക്കുന്നുണ്ട്. പ്രധാനമന്ത്രി മന്മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി മായാവതി എന്നിവരെയെല്ലാം ഗാനത്തില്‍ കളിയാക്കുന്നുണ്ട്. അണ്ണാ ഹസാരെയുടെ സ്വരം അനുകരിച്ച് പാടിയ വരിയും ഗാനത്തിലുണ്ട്.

കൊലവെറി ഈണത്തിലുള്ള വിമര്‍ശനത്തിന് നേതൃത്വം നല്‍കുന്നതു പാര്‍ട്ടി നേതാവ് മുക്താര്‍ അബ്ബാസ് നഖ്‌വിയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :