വീട്ടമ്മയെ പീഡിപ്പിച്ച് കൊന്ന കേസില്‍ പ്രതികളെ വെറുതേ വിട്ടു
കൊച്ചി|
WEBDUNIA|
PRO
PRO
വീട്ടമ്മയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടു. മതിയായ തെളിവുകളുടെ അഭാവത്തില്‍ പ്രതികള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഈ നടപടി.
കൊല്ലം അഡീ സെഷന്‍സ് കോടതിയുടെ ജീവപര്യന്തം തടവുശിക്ഷാ ഉത്തരവിനെതിരെ ഒന്നാംപ്രതി മലപ്പുറം തിരുനാവായ സ്വദേശി മുസ്‌തഫ സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചാണു കോടതി നടപടി. രണ്ടാംപ്രതി തിരുമലൈകുമാറിന്റെ 10 വര്‍ഷത്തെ തടവുശിക്ഷയും കോടതി റദ്ദാക്കി.
2007 മേയ് 20നു കൊട്ടിയത്തിനു സമീപപ്രദേശത്തെ ഹോട്ടലില്‍ സുഹറബീവിയെ നിര്‍ബന്ധിച്ചു മദ്യം കുടിപ്പിച്ച ശേഷം പീഡിപ്പിച്ചു കൊന്നുവെന്നാണു കേസ്. വേണ്ടത്ര തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിയുന്നില്ലെന്നു കോടതി വ്യക്‌തമാക്കി. ഒന്നാംപ്രതിക്കു വേണ്ടി അഡ്വ അനന്തന്‍പിള്ള ഹാജരായി.