വിഴിഞ്ഞം പദ്ധതി: തുറമുഖ വകുപ്പ് മുന്‍ സെക്രട്ടറിക്കെതിരെ കേസ്
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
വിഴിഞ്ഞം പദ്ധതി പ്രദേശത്ത് അനുമതിയില്ലാതെ റോഡ് നിര്‍മിച്ചതിന് തുറമുഖ വകുപ്പ് മുന്‍ സെക്രട്ടറിക്കെതിരെ കേസ്. തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൂടാതെ റോഡ് നിര്‍മാണത്തിന് കേന്ദ്രാനുമതി വാങ്ങാത്തത് ചൂണ്ടിക്കാട്ടി മറ്റൊരു കേസും എടുത്തിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.
എല്‍ഡിഎഫ് സര്‍ക്കാരിന്‍െറ കാലത്ത് ഉദ്ഘാടനം ചെയ്ത വിഴിഞ്ഞം-പൂവാര്‍ റോഡ് നിര്‍മിച്ചത് ചട്ടലംഘനമാണെന്ന് കാട്ടി റിസോര്‍ട്ട് ലോബികള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ മന്ത്രാലയം പരാതി തള്ളുകയായിരുന്നു. അതേസമയം പദ്ധതി പ്രദേശത്ത് ചട്ടംലംഘിച്ച് നിര്‍മിച്ച 29 റിസോര്‍ട്ടുകള്‍ക്കെതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.