മൂന്ന് മാസത്തിനുള്ളില്‍ സംസ്ഥാനത്ത് ആരംഭിച്ചത് 670 കമ്പനികള്‍
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
കഴിഞ്ഞ മൂന്നു മാസങ്ങളിലായി സംസ്ഥാനത്ത് 670 കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 13 പൊതുമേഖലാ സ്ഥാപനങ്ങളും ഉള്‍പ്പെടും. കമ്പനി രജിസ്‍ട്രാര്‍ ഓഫീസ് അറിയിച്ചതാണിക്കാര്യം.
13 പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂലധനം 62.05 കോടി രൂപയാണെങ്കില്‍ 657 സ്വകാര്യ സ്ഥാപനങ്ങളുടെ മൂലധനം 57.49 കോടി രൂപയാണ്. ഇതില്‍ 33 കമ്പനികള്‍ 50 ലക്ഷത്തിലധികമുള്ള കമ്പനികളാണ്.
ഇതില്‍ ഏറ്റവുമധികം അതായത് 223 എണ്ണം - കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തത് എറണാകുളം ജില്ലയിലാണ്. തൊട്ടുപിന്നില്‍ തിരുവനന്തപുരം (97), തൃശൂര്‍ (95) എന്നിവയാണ്.
രജിസ്റ്റര്‍ ചെയ്ത ആകെ കമ്പനികളില്‍ 107 എണ്ണവും കമ്പ്യൂട്ടര്‍ അനുബന്ധ വ്യവസായ ബന്ധിതമാണ് എന്നും കമ്പനി രജിസ്‍ട്രാര്‍ അറിയിച്ചു.