വിശ്വാസമുള്ള പരാതി ലഭിച്ചാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി| WEBDUNIA|
PTI
വിശ്വാസമുള്ള പരാതി ലഭിച്ചാല്‍ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍)​ നി‌ര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് പിസദാശിവം അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.

ഉത്തര്‍പ്രദേശില്‍ 2008ല്‍ ആറു വയസുകാരനെ തട്ടിക്കൊണ്ടു പോയ സംഭവവുമായി ബന്ധപ്പെട്ട് പിതാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്നും കൈക്കൂലി നല്‍കിയാല്‍ കേസെടുക്കാമെന്ന് പൊലീസ് പറഞ്ഞതായും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.

എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മടിക്കുന്ന പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ബെഞ്ച് നിര്‍ദ്ദേശിക്കുന്നു. ഗൗരവമുള്ള കേസില്‍ പരാതി കിട്ടിയാലുടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. അഴിമതി,​ വിവാഹം,​ സാന്പത്തിക ഇടപാട് അടക്കമുള്ള അഞ്ച് കേസുകളില്‍ എഫ്‌ഐആറിനു മുമ്പ് പ്രാഥമിക അന്വേഷണം നടത്തണം.

പ്രാഥമിക അന്വേഷണം ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി പൊലീസിനോട് കര്‍ശനമായി കോടതി നിര്‍ദേശിച്ചു. പരാതിയില്‍ കഴമ്പില്ലെന്നു കണ്ടാല്‍ അക്കാര്യം പരാതികാരനെ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :