വില തുച്ഛം, ജയലളിതയുടെ വാഗ്ദാനങ്ങള്‍ കേരളത്തില്‍!

പാലക്കാട്| WEBDUNIA|
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ അതിര്‍ത്തി കടന്ന് കേരളത്തിലേക്കുമെത്തുന്നു. തെരഞ്ഞെടുപ്പ് വാഗ്ദാനമായി നല്‍കിയ ലാപ്ടോപ്പ്, വാഷിംഗ് മെഷിന്‍, സ്റ്റൌ, ഗ്രൈന്റര്‍, തുടങ്ങിയ ഉത്പന്നങ്ങള്‍ വിവിധ ഏജന്റുമാര്‍ മുഖേനയാണ് കേരളത്തില്‍ എത്തുന്നത്. തുച്ഛമായ വിലയില്‍ ഇവയൊക്കെ കിട്ടും എന്നുള്ളതുകൊണ്ട് സംസ്ഥാനത്ത് ഈ ഉത്പന്നങ്ങള്‍ക്ക് നല്ല ഡിമാന്റാണ്.

തമിഴ്നാടിനോട് ചേര്‍ന്ന ജില്ലകളായ പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലാണ് ഈ ഉത്പന്നങ്ങള്‍ വന്‍‌തോതില്‍ വില്‍പ്പന നടക്കുന്നത്. തമിഴ്നാട് സര്‍ക്കാര്‍ പതിപ്പിച്ച സ്റ്റിക്കര്‍ കീറിക്കളഞ്ഞാണ് ഈ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്.

ഇത്തരം ഉത്‌പന്നങ്ങള്‍ക്ക് കേരളത്തില്‍ വന്‍ ഡിമാന്റെന്ന് മനസ്സിലാക്കിയ ഏജന്റുമാര്‍ തമിഴ്നാട്ടില്‍ നിന്ന് പരമാവധി ഉത്പന്നങ്ങള്‍ കേരളത്തില്‍ എത്തിക്കുന്നുണ്ട്. കരുണാനിധി സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ വിതരണം ചെയ്ത കളര്‍ ടി വിയും ഇത്തരത്തില്‍ വന്‍‌തോതില്‍ കേരളത്തില്‍ എത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :