ആറന്മുള വിമാനത്താവളം യാഥാര്‍ഥ്യമാവില്ലെന്ന് വി എസ്

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
ആറന്മുള വിമാനത്താവളം യാഥാര്‍ഥ്യമാവാതിരിക്കാന്‍ ചെയ്യേണ്ടതെല്ലാം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ആറന്‍മുള വിമാനത്താവള വിഷയം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ജനങ്ങളുടെ ആശങ്ക അകറ്റാതെ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. കെജിഎസ് ഗ്രൂപ്പിന് വേണ്ടി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും ആരോപണമുയര്‍ന്നു. പ്രതിപക്ഷത്തുനിന്നും മുല്ലക്കര രത്നാകരനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

വിമാനത്താവള പദ്ധതിയില്‍ പത്തു ശതമാനം ഓഹരി എടുക്കുന്നതിനു മുന്‍പു സര്‍ക്കാര്‍ വേണ്ടത്ര പരിശോധന നടത്തിയില്ലെന്നു മുല്ലക്കര രത്നാകരന്‍ ആരോപിച്ചു. കെജിഎസ് ഗ്രൂപ്പ് വിമാനത്തവളത്തിന്റെ നടത്തിപ്പുകാരും സര്‍ക്കാരിന്റെ കൂലിക്കാരുമായി മാറി. നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചു. വയലുകളും തണ്ണീടര്‍ത്തടങ്ങളും വ്യാപകമായി നികത്തി നിയമലംഘനം നടത്തിയ പദ്ധതിയില്‍ സര്‍ക്കാര്‍ എങ്ങനെ ഓഹരി എടുത്തുവെന്നും മുല്ലക്കര ചോദിച്ചു.

നിയമ ലംഘനങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധിക്കാമെന്നു മറുപടി പ്രസംഗത്തില്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. യുഡിഎഫ് സര്‍ക്കാരല്ല വിമാനത്താവള പദ്ധതിക്ക് അനുമതി നല്‍കിയത്. കഴിഞ്ഞ സര്‍ക്കാര്‍ കെജിഎസ് ഗ്രൂപ്പിന്റെ പോക്കറ്റിലായിരുന്നതു കൊണ്ടാണു പദ്ധതിക്ക് അനുമതി നല്‍കിയത്. ഭൂമി കൈമാറണമെന്നു ചൂണ്ടിക്കാട്ടി ജില്ലാ കലക്ടര്‍ക്ക് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും മൂന്നു ശതമാനം ഓഹരിയെടുക്കാമെന്നു കാട്ടി വ്യവസായ വകുപ്പും കത്തെഴുതിയത് എന്തിനായിരുന്നുവെന്നും അടൂര്‍ പ്രകാശ് ചോദിച്ചു.

തുടര്‍ന്നു സംസാരിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പദ്ധതിക്ക് അനുമതി നല്‍കിയത് ഇടത് സര്‍ക്കാരാണെന്ന് ആവര്‍ത്തിച്ചു. പൊതുജന താത്പര്യം മുന്‍നിര്‍ത്തിയാണോ ഇടതു സര്‍ക്കാര്‍ പദ്ധതിയ്ക്ക് അനുമതി നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു. ഇത്തരത്തില്‍ നയം മാറുന്നതു ശരിയാണോയെന്നു പ്രതിപക്ഷം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്നു സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടുപോവുകയായിരുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :