വിദ്യാഭ്യാസ വായ്പ നിഷേധിച്ചു; പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

പാലക്കാട്: | WEBDUNIA|
PRO
PRO
മകളുടെ വിദ്യാഭ്യാസത്തിന് ബാങ്ക് വായ്പ നിഷേധിച്ചതിനെ തുടര്‍ന്ന് പിതാവ് ബാങ്കിന് മുമ്പില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

അട്ടപ്പാടി അഗളി പൊതുമേഖല ബാങ്കിന് മുമ്പിലാണ് വിഷം കഴിച്ച് മധ്യവയസ്‌കന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നില ഗുരുതരമായതിനാല്‍ പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ആറുമാസമായി ഇയാള്‍ മകളുടെ ബിരുദതല വിദ്യാഭ്യാസത്തിനായി വായ്പക്കായി പല ബാങ്കുകളെയും സമീപിച്ചിരുന്നു. എന്നാല്‍ ബാങ്കുകള്‍ വായ്പ കൊടുക്കാന്‍ തയാറായില്ല. ഇതില്‍ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :