സദാചാര പീഡനം: മകന്റെ അത്മഹത്യക്ക് പിന്നാലെ മാതാപിതാക്കളും ജീവനൊടുക്കി

കോഴിക്കോട്‌| WEBDUNIA| Last Modified വ്യാഴം, 14 ഫെബ്രുവരി 2013 (14:35 IST)
PRO
PRO
സദാചാര ഗുണ്ടകളുടെ ആക്രമണത്തെത്തുടര്‍ന്ന് രണ്ടു മാസം മുമ്പ്‌ ജീവനൊടുക്കിയ മകന്റെ മരണത്തില്‍ മനംനൊന്ത്‌ മാതാപിതാക്കളും ചെയ്തു. പന്തീരാങ്കാവ്‌ പാറക്കുളം കൊളക്കാട്ടില്‍ സുബ്രഹ്മണ്യന്‍ (53), ഭാര്യ സരസ്വതി (43) എന്നിവരാണ്‌ വീട്ടില്‍ തൂങ്ങിമരിച്ചത്.

വ്യാഴാഴ്ച രാവിലെ ഏഴരയ്ക്കാണ്‌ ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ്‌ മരിച്ചതെന്ന്‌ സംശയിക്കുന്നതായി നല്ലളം പൊലീസ്‌ പറഞ്ഞു. സുബ്രഹ്ണ്യന്റെ മകന്‍ ഷിജിന്‍ (27) കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പതിനൊന്നിന്‌ ജീവനൊടുക്കിയിരുന്നു. ഇതിലുളള മനോവിഷമത്തിലാണ്‌ മാതാപിതാക്കള്‍ ജീവനൊടുക്കിയതെന്നു പൊലീസ്‌ പറഞ്ഞു.

സദാചാരഗുണ്ടസംഘത്തിന്റെ ഭീഷണിയില്‍ മനംനൊന്താണ്‌ മകന്‍ മരിച്ചതെന്നും മകന്റെ മരണത്തിന്‌ പിന്നിലുളളവരെ പിടികൂടണമെന്നും ആവശ്യപ്പെട്ട്‌ സുബ്രഹ്മണ്യന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :