വി എസിന്റേത് മികച്ച പ്രവര്‍ത്തനമെന്ന് വെള്ളാപ്പള്ളി
തിരുവനന്തപുരം|
WEBDUNIA|
Last Modified ശനി, 16 ഫെബ്രുവരി 2013 (10:48 IST)
PRO
PRO
പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി എസ് അച്യുതാനന്റേത് മികച്ച പ്രവര്‍ത്തനമാണെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നാടേശന്‍. അദ്ദേഹത്തെ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തു നിന്നു മാറ്റുന്നതു മാന്യതയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
നേതൃസ്ഥാനത്തു നിന്നു മാറ്റിയാല്‍ അതു വ്യക്തിഹത്യയ്ക്കു തുല്യമാകും. പാര്‍ട്ടിയെ അംഗീകരിക്കാന്‍ വി എസും വി എസിനു മാന്യമായ പരിഗണന നല്കാന് പാര്‍ട്ടിയും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ആഴ്ച സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് വെള്ളാപ്പള്ളി നാടേശനെ നിശിതമായി വിമര്‍ശിച്ചിരുന്നു. എസ് എന്‍ ഡി പി സംഘടിപ്പിച്ച മലബാര്‍ സംഗമം സി പി എമ്മിനെ തകര്‍ക്കാനാണെന്നായിരുന്നു പിണറായിയുടെ ആരോപണം.