വി എസിന് മറുപടിയുമായി അമേരിക്കന്‍ ലാബ്

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ഇടുക്കിയില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉയര്‍ത്തിയ ആശങ്കയ്ക്ക് അമേരിക്കയിലെ ഫെര്‍മി ലാബിന്റെ മറുപടി. ന്യൂട്രിനോ പരീക്ഷണം ആപത്കരമല്ലെന്നും യാതൊരുവിധ ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നുള്ള വാദവുമായാണ് ലാബ് രംഗത്തെത്തിയിരിക്കുന്നത്.

പരിസ്‌ഥിതിക്ക് ഒരു വിധത്തിലും ഇത് കോട്ടമുണ്ടാക്കില്ല. പരീക്ഷണത്തിന്‌ ആയുധ നിര്‍മ്മാണവുമായി ബന്ധവുമില്ല. ന്യൂട്രിനോകള്‍ ഭൂമിയിലൂടെ അയയ്‌ക്കും എന്ന വാദങ്ങള്‍ അടിസ്ഥാനരഹിതമാണ്. അമേരിക്കന്‍ ഊര്‍ജ്ജ വകുപ്പ് ഇതില്‍ പങ്കാളിയല്ല. ഭൂമിക്കടിയിലൂടെ ടണല്‍ നിര്‍മ്മിക്കുന്നതും മറ്റും തങ്ങള്‍ അല്ല തീരുമാനിക്കുന്നത്. ഇന്ത്യന്‍ ന്യൂട്രിനോ ഒബ്‌സര്‍വേറ്ററിയാണ്‌ അക്കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതെന്നു ലാബ് വ്യക്തമാക്കി.

പശ്ചിമഘട്ട പ്രദേശത്തെ ജൈവവൈവിദ്ധ്യമേഖലയായ ഇടുക്കിയിലും തമിഴ്നാട്ടിലെ തേനിയിലുമാണ് ന്യൂട്രിനോ പരീക്ഷണ പ്ലാന്റ് നിര്‍മ്മിക്കാന്‍ അമേരിക്ക നീക്കം നടത്തുന്നതെന്ന് വി എസ് തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. തേനിയില്‍ നിന്ന് ഭൂമിക്കടിയിലൂടെ ടണലുകള്‍ നിര്‍മിച്ച്, ആണവരശ്മികളെ ഇടുക്കിയിലെ പരീക്ഷണ ശാലയിലെത്തിക്കുകയാണ് ലക്ഷ്യം. മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ പല അണക്കെട്ടുകളുമുള്ള, ഭൂകമ്പസാധ്യതാ പ്രദേശമായ ഇടുക്കിയില്‍ ഇത്തരം ടണലുകള്‍ നിര്‍മ്മിക്കുന്നത് ദോഷം ചെയ്യുമെന്നും സര്‍ക്കാര്‍ ഇടപെട്ട് ഇത് തടയണമെന്നും വി എസ് ആവശ്യപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :