വി എസിന് പാര്‍ട്ടി പരിപാടിയില്‍ വീണ്ടും വിലക്ക്

മല്ലപ്പള്ളി| WEBDUNIA|
PRO
PRO
ഡി വൈ എഫ് ഐ, എസ് എഫ് ഐ സംസ്ഥാന സമ്മേളനങ്ങളില്‍ നിന്ന് വി എസിനെ ഒഴിവാക്കി നിര്‍ത്തിയതിന് പിന്നാലെ ഡി വൈ എഫ് ഐയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ നിന്നും വി എസിനെ മാറ്റി നിര്‍ത്താന്‍ നീക്കം. മല്ലപ്പള്ളിയില്‍ സംഘടിപ്പിക്കുന്ന ഫ്രീഡം റാലിയോടനുബന്ധിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ വി എസിനെയായിരുന്നു നിശ്ചയിരുന്നത്. എന്നാല്‍ പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കില്ലെന്ന് ഡി വൈ എഫ് ഐ അറിയിച്ചിരിക്കുന്നത്.

ആയുര്‍വേദ ചികിത്സയില്‍ കഴിയുന്ന വി എസ് പരിപാടിയില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചതായാണ് വിവരം. എന്നാല്‍ ഫ്രീഡം റാലിയോടനുബന്ധിച്ച സമ്മേളനത്തില്‍ വി എസ്‌ അച്യുതാനന്ദന്‍ പങ്കെടുക്കില്ലെന്നും പകരം സെപ്റ്റംബര്‍ ഏഴിനു മല്ലപ്പള്ളിയില്‍ നടക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ അദ്ദേഹം പ്രസംഗിക്കുമെന്നും പത്രക്കുറിപ്പിലൂടെ ഡി വൈ എഫ് ഐ അറിയിക്കുകയായിരുന്നു. വി എസ്‌ ചികിത്സയിലായതിനാല്‍ 18 വരെയുള്ള പരിപാടികള്‍ ഒഴിവാക്കിയെന്നാണ്‌ ഔദ്യോഗിക വിശദീകരണം. പാര്‍ട്ടിയുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ നിന്ന് വി എസിനെ ഒഴിവാക്കാനുള്ള നീക്കമാണ് ഇതിന് പിന്നില്‍ എന്നാണ് അറിയുന്നത്.

വി എസിനെ പരിപാടിയിലേക്ക് ക്ഷണിച്ച ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കള്‍ക്കെതിരേ ഫണ്ട്‌ പിരിവ്‌ നടത്തിയില്ലെന്നതിന്റെ പേരില്‍ നടപടിക്കും നീക്കം നടക്കുന്നുണ്ട്‌. വി എസ് പക്ഷക്കാരായ ഇവര്‍ക്ക് ഔദ്യോഗികവിഭാഗത്തിന്റെ പിന്തുണ ഉണ്ടായിരുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :