ഗുരുതരാവസ്ഥയില്‍ തിരുവാന്തപുരത്തെ കിംസ് ആശുപത്രിയില്‍ കഴിയുന്ന നടന്‍ തിലകനെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു. തിലകന്റെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നാണ് പ്രതീക്ഷയെന്ന് സന്ദര്‍ശനത്തിന് ശേഷം വി എസ് മാധ്യമങ്ങളോട് പറഞ്ഞു.
തിലകന്റെ നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു. എന്നാല്‍, ഇത്തരം സന്ദര്‍ഭങ്ങളെ നേരത്തേയും അദ്ദേഹം അതിജീവിച്ചിട്ടുണ്ട്. അതിനാല്‍, ഇനിയും അങ്ങനെ സംഭവിച്ചുകൂടായ്‌കയില്ല എന്നും വി എസ് പറഞ്ഞു.
തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന തിലകന്റെ ആരോഗ്യനലയില്‍ പൂരോഗതിയില്ല എന്നാണ് ആശുപത്രി ബുളളറ്റിനുകളില്‍ പറയുന്നത്. അദ്ദേഹത്തിന് വെന്റിലേറ്റര്‍ സഹായം നല്‍കിയിട്ടുണ്ട്.