എമേര്‍ജിംഗ് കേരളയ്ക്കെതിരെ രംഗത്ത് വന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മറുപടി. വിവാദമുണ്ടാക്കി കേരളത്തിന്റെ സാധ്യതകളെ തടസപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. എമേര്‍ജിംഗ് കേരളയുടെ മറവില്‍ സര്‍ക്കാര്‍ ഒരു തുണ്ടു ഭൂമി പോലും വില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവാദമുണ്ടാക്കി കേരളത്തിന്റെ സാധ്യതകളെ തടസപ്പെടുത്താന്‍ അനുവദിക്കില്ല. എമേര്‍ജിംഗ് കേരളയില്‍ പ്രതിപക്ഷ സഹകരണം പ്രതീക്ഷിക്കുണ്ട്. വിവാദങ്ങളുണ്ടാക്കി വികസനം തടയാനാണ് പരിപാടിയെങ്കില്‍ അത് നടക്കില്ല. കമ്പ്യൂട്ടര്‍ വന്നപ്പോള്‍ തൊഴിലില്ലാതാകുമെന്ന് പറഞ്ഞ് അത് അടിച്ചുപൊളിക്കുകയായിരുന്നു മാര്‍ക്സിസ്റ്റ് പാര്‍ട്ടി ചെയ്തത്. ഇന്നിപ്പോള്‍ എല്ലാ നേതാക്കന്‍മാരുടെയും വീട്ടില്‍ കമ്പ്യൂട്ടര്‍ ഉണ്ടെന്നും എല്ലാ കാര്യങ്ങളും ജനങ്ങളോട് തുറന്നുപറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഴിമതി എമേര്‍ജ് ചെയ്യാനുള്ള വേദിയാണ് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന എമേര്‍ജിംഗ് കേരളയെന്നായിരുന്നു വി എസിന്റെ വിമര്‍ശനം. പദ്ധതികളെക്കുറിച്ച് വ്യക്തത നല്‍കാതെ പരിപാടിയില്‍ ക്ഷണിച്ചാലും താന്‍ പങ്കെടുക്കില്ലെന്നും വി എസ് പറഞ്ഞു.