പാമ്പും പരിസ്ഥിതിയും: ഹരമായി വാവ സുരേഷ് !

നെയ്യാറ്റിന്‍കര| WEBDUNIA|
PRO
PRO
പാമ്പുപിടിത്തത്തിലൂടെ പ്രശസ്തനായ വാവ സുരേഷ് പാമ്പും പരിസ്ഥിതിയും എന്ന വിഷയത്തില്‍ ക്ലാസെടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഹരമായി.

നെയ്യാറ്റിന്‍കരയ്ക്കടുത്ത് ഒറ്റശേഖരമംഗലം ജനാര്‍ദ്ദനപുരം ഹയര്‍ സെക്കന്‍ഡറി ഹൈസ്കൂളില്‍ പരിസ്ഥിതി ക്ലബ് നടത്തിയ സോദാഹരണ ക്ലാസാണ്‌ വാവ സുരേഷ് ഉദ്ഘാടനം ചെയ്ത് ഏകവര്‍ക്കും സമ്മതനായത്. ക്ലാസില്‍ മൂര്‍ഖന്‍, അണലി, ശംഖുവരയന്‍, രാജവെമ്പാല തുടങ്ങിയ അത്യുഗ്രന്‍ വിഷപാമ്പുകളെയും വാവ പ്രദര്‍ശിപ്പിച്ചു.

കുട്ടികള്‍ക്ക് പാമ്പിനെ സ്നേഹിക്കാന്‍ കഴിയണം എന്നും പാമ്പിനെ കുറിച്ച് പേടി വേണ്ടെന്നും പാമ്പുകളെക്കുറിച്ചുള്ള അന്ധവിശ്വാസം ശരിയല്ലെന്നും വാവ സുരേഷ് കുട്ടികളെ പറഞ്ഞു മനസ്സിലാക്കി. ചടങ്ങില്‍ ഹെഡ് മാസ്റ്റര്‍ മധുസൂദനന്‍ നായര്‍ അധ്യക്ഷത വഹിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :