വാര്‍ത്താ ചാനലുകളെ നിയന്ത്രിക്കണമെന്ന് കേരളാ ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി| WEBDUNIA|
PRO
PRO
വാര്‍ത്താ ചാനലുകളെ നിയന്ത്രിക്കണമെന്ന് കേരളാ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. രാജ്യത്തെ വാര്‍ത്താ ചാനലുകളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്തത് കോട്ടയം ചങ്ങനാശേരി സ്വദേശി കെ ബിജുവാണ്.

വാര്‍ത്താ ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്നത് വിശ്വാസ്യതയില്ലാത്ത വാര്‍ത്തകളാണെന്നും ഇത് തടയുന്നതിന് നിയമനിര്‍മാണം നടത്തണമെന്നുമാണ് ബിജു നല്‍കിയ പൊതുതാല്‍‌പര്യ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

ഹര്‍ജിയിലെ എതിര്‍ കക്ഷികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷനുമാണ്. ഹര്‍ജി പരിഗണിക്കുന്നത് ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂരിന്റെ നേതൃത്വത്തില്‍ ഡിവിഷന്‍ ബെഞ്ചാണ്.

ധാര്‍മ്മികതയ്ക്ക് നിരക്കാത്ത രീതിയിലുള്ള മത്സരം സ്വകാര്യ വാര്‍ത്താ ചാനലുകള്‍ക്കിടയില്‍ വര്‍ധിച്ചുവരികയാണെന്നും തെറ്റായ ബ്രേക്കിംഗ് ന്യൂസുകള്‍ നല്‍കുന്നതിനുള്ള പ്രവണത തുടരുകയാണെന്നും കെ ബിജു ഹര്‍ജിയില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :