വയലാര്‍ രവി പരസ്യമായി മാപ്പ് പറയണമെന്ന് വനിതാ മാധ്യമ പ്രവര്‍ത്തകര്‍

കൊച്ചി| WEBDUNIA|
PRO
PRO
മാധ്യമപ്രവര്‍ത്തകയോട്‌ മോശമായി പെരുമാറിയ കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി പരസ്യമായി മാപ്പ് പറയണമെന്ന് വനിതാ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. കൊച്ചിയില്‍ ചേര്‍ന്ന യോഗം വയലാര്‍ രവിയുടെ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വയലാര്‍ രവിക്കെതിരെ മുഖ്യമന്ത്രിക്കും സോണിയാഗാന്ധിക്കും വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ പരാതി നല്‍കും.

സൂര്യനെല്ലിക്കേസിലെ മൂന്നാം പ്രതി ധര്‍മ്മരാജന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകയോടാണ് കഴിഞ്ഞ ദിവസം വയലാര്‍ രവി മോശമായി പെരുമാറിയത്.

മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യം പൂര്‍ത്തിയാകും മുമ്പേ തന്നെ വയലാര്‍ രവി പൊട്ടിത്തെറിക്കുകയായിരുന്നു. കുര്യനോട് എന്താണ് വ്യക്തി വിരോധമെന്നും മുന്‍കാല അനുഭവം ഉണ്ടായിട്ടുണ്ടോ എന്നും വയലാര്‍ രവി ചോദിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :